Khasakinte Ithihasam (ഖസാക്കിന്റെ ഇതിഹാസം)
ഖസാക്കിന്റെ ഇതിഹാസം
മലയാളത്തിന്റെ അര്‍ത്ഥമായി മാറിയ നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവലിന്റെ വികാസ പരിണാമങ്ങള്‍ക്ക് ‘ഖസാക്കിന്റെ ഇതിഹാസം’ നല്കിയ സംഭാവന അനന്യമാണ്, അഭൂതപൂര്‍വവുമാണ്.മലയാള ഭാഷയ്ക്ക് പുതിയ മാനങ്ങള്‍ നല്കിയ ഒ.വി. വിജയന്റെ ‘മാസ്റ്റര്‍പീസ്’, ‘ഖസാക്കിന്റെ ഇതിഹാസ’മാണ്.സാഹിത്യചരിത്രത്തെ ഈ നോവല്‍ രണ്ടായി പകുത്തു- ഖസാക്കിനുമുന്‍പും ഖസാക്കിനുശേഷവും എന്ന്. 1969-ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ പല തലമുറകളില്‍പ്പെട്ട വായനക്കാരുടെയും വിമര്‍ശകരുടെയും ഖണ്ഡന-മണ്ഡന നിരൂപണങ്ങള്‍ക്ക് വിധേയമായി ഇന്നും പുതുതായി നിലകൊളളുന്നു. ഇന്‍ഡ്യന്‍ ഭാഷാസാഹിത്യങ്ങളിലെ തന്നെ അപൂര്‍വ്വതയായ ഖസാക്ക് പില്ക്കാല സാഹിത്യചരിത്രരചനയെ സ്വാധീനിച്ചു; മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിതു. രവിയും ഖസാക്കും അപ്പുക്കിളിയും മൈമൂനയും ഏകാദ്ധ്യാപക വിദ്യാലയവും കൂമന്‍കാവും ഒരു മലയാളിക്കും അപരിചിതമല്ല. ഗദ്യമെന്ന മാധ്യമം സാന്ദ്രവും സംവേദനക്ഷമവുമാകുന്നതിന് മറ്റുദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഇല്ല.
Author: O.V. Vijayan - The Legends of Khasak — O.V. Vijayan's landmark modernist novel that reshaped Malayalam literature.
Language: Malayalam · Imported from Kerala.